തുറന്നടിച്ച് വിമർശനം: നമ്മുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതുവരെ നമ്മളെ അധികാരത്തിൽ എത്തിക്കണമെന്ന് ഗുജറാത്തിലെ ജനങ്ങളോട് ആവശ്യപ്പെടരുത് - രാഹുൽ ഗാന്ധി.

തുറന്നടിച്ച് വിമർശനം: നമ്മുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതുവരെ നമ്മളെ അധികാരത്തിൽ എത്തിക്കണമെന്ന് ഗുജറാത്തിലെ ജനങ്ങളോട് ആവശ്യപ്പെടരുത് - രാഹുൽ ഗാന്ധി.
Mar 8, 2025 09:14 PM | By PointViews Editr

ന്യൂഡൽഹി: ഗുജറാത്തിലെ കോൺഗ്രസിനെതിരെ തുറന്നടിച്ച് രാഹുൽ ഗാന്ധി. കോൺഗ്രസ്, ജനങ്ങളോട് അതിൻ്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതുവരെ തങ്ങളെ അധികാരത്തിലെത്തിക്കാൻ ഗുജറാത്തിലെ ജനങ്ങളോട് ആവശ്യപ്പെടരുത് എന്ന് വരെ പറഞ്ഞാണ് രാഹുൽ ഗാന്ധിവിമർശിച്ചത്. രാഹുൽ ഗാന്ധിയുടെ തുറന്നടിച്ചുള്ള പ്രസംഗം ദേശീയ രാഷ്ട്രീയത്തിൽ വൻ ചർച്ചയ്ക്കാണ് തുടക്കമിട്ടത്. പ്രതികരണവുമായി ബിജെപിയും രംഗത്തുവന്നു. പതിവുപോലെ ബിജെപിയുടെ വളിപ്പ് ശൈലിയായ പുഛം കലർത്തി രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അവഹേളിക്കാനാണ് ബിജെപി വക്താവ് ശ്രമിച്ചത്.

ഗുജറാത്തിലെ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ നിഷ്‌ക്രിയരാണെന്നും ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നും രാഹുൽ ​ഗാന്ധി തുറന്നു പറഞ്ഞു.. ഗുജറാത്തിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഗാന്ധി ഉയർത്തിയത്. പലരും ബിജെപിയുമായി ചർച്ചയിലാണ്. ചിലർ ആ പാളയത്തിൽ എത്തിക്കഴിഞ്ഞു. നേതാക്കൾ ജനങ്ങളുമായി ബന്ധമില്ലാത്തവരാകുന്നു. ജനങ്ങൾക്ക് നേതാക്കളിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്നും രാഹുൽ ​ഗാന്ധി വിമർശിച്ചു.

ഗുജറാത്തിലെ പാർട്ടി കേഡർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്ത് കോൺഗ്രസ് നേതൃത്വത്തിൽ രണ്ട് തരം ആളുകളുണ്ട്. ജനങ്ങളോട് സത്യസന്ധത പുലർത്തുന്നവരും അവർക്കുവേണ്ടി പോരാടുന്നവരും അവരെ ബഹുമാനിക്കുന്നവരും. കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണി ഇക്കൂട്ടർ. ജനങ്ങളിൽ നിന്ന് അകന്നുപോയ മറ്റുള്ളവർ അവരെ ബഹുമാനിക്കുന്നില്ല. അകലെ ഇരിക്കുന്നു, അവരിൽ പകുതിയും ബിജെപിക്കൊപ്പമാണ്.

ഗുജറാത്താണ് കോൺഗ്രസിന് ഗാന്ധിജിയെ നൽകിയത്. ആ ഗുജറാത്തിൽ പാർട്ടി അവസാനമായി അധികാരത്തിൽ വന്നിട്ട് 30 വർഷമായി. കോൺഗ്രസിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതുവരെ സംസ്ഥാനത്തെ ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. നമ്മൾ നമ്മുടെ ഉത്തരവാദിത്തം നിറവേറ്റുന്ന ദിവസം ഗുജറാത്തിലെ ജനങ്ങൾ കോൺഗ്രസ് പാർട്ടിക്ക് പിന്തുണ നൽകും. അതേസമയം, നേതാക്കൾ പാർട്ടി വിടുന്നതിൽ രാഹുൽ ഗാന്ധിയാണ് ആത്മപരിശോധന നടത്തേണ്ടതെന്ന് ബിജെപി വക്താവ് സുധാംശു ത്രിവേദി പറഞ്ഞു. സ്വന്തം പാർട്ടിക്കാർക്കെതിരെ രാഹുൽ തിരിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

Open criticism: Don't ask the people of Gujarat to put us in power till we fulfill our responsibilities - Rahul Gandhi

Related Stories
ചുരമില്ലാത്ത 4 വരി പാതയ്ക്കായി കണ്ണൂർ - വയനാട് ജനപ്രതിനിധികൾ ഒത്തുചേർന്നു.ഇനി ?

Mar 11, 2025 08:25 AM

ചുരമില്ലാത്ത 4 വരി പാതയ്ക്കായി കണ്ണൂർ - വയനാട് ജനപ്രതിനിധികൾ ഒത്തുചേർന്നു.ഇനി ?

ചുരമില്ലാത്ത 4 വരി പാതയ്ക്കായി കണ്ണൂർ - വയനാട് ജനപ്രതിനിധികൾ ഒത്തുചേർന്നു.ഇനി...

Read More >>
ചുരമില്ലാ പാതയിലൂടെ കണ്ണൂരും വയനാടും ഉടൻ ഒന്നാകുമോ? ഇന്ന് ആലോചനായോഗം.11 മണി. കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിൽ.

Mar 10, 2025 09:53 AM

ചുരമില്ലാ പാതയിലൂടെ കണ്ണൂരും വയനാടും ഉടൻ ഒന്നാകുമോ? ഇന്ന് ആലോചനായോഗം.11 മണി. കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിൽ.

ചുരമില്ലാ പാതയിലൂടെ കണ്ണൂരും വയനാടും ഉടൻ ഒന്നാകുമോ? ഇന്ന് ആലോചനായോഗം.11 മണി. കൊട്ടിയൂർ പഞ്ചായത്ത്...

Read More >>
വനിതകൾക്ക് അവകാശമില്ലാതെ അഫ്ഗാനിസ്ഥാനിലെ വനിതാ ദിനം കടന്നു പോയി.

Mar 9, 2025 02:50 PM

വനിതകൾക്ക് അവകാശമില്ലാതെ അഫ്ഗാനിസ്ഥാനിലെ വനിതാ ദിനം കടന്നു പോയി.

വനിതകൾക്ക് അവകാശമില്ലാതെ അഫ്ഗാനിസ്ഥാനിലെ വനിതാ ദിനം കടന്നു...

Read More >>
25 മണിക്കൂർ കൊണ്ട് സമ്പൂർണ യോഗ പരിശീലനം നൽകുന്ന പദ്ധതിയുമായി രഘുവരൻ മാസ്റ്റർ. ഫീസ് 500 രൂപ മാത്രം!

Mar 9, 2025 01:24 PM

25 മണിക്കൂർ കൊണ്ട് സമ്പൂർണ യോഗ പരിശീലനം നൽകുന്ന പദ്ധതിയുമായി രഘുവരൻ മാസ്റ്റർ. ഫീസ് 500 രൂപ മാത്രം!

25 മണിക്കൂർ കൊണ്ട് സമ്പൂർണ യോഗ പരിശീലനം നൽകുന്ന പദ്ധതിയുമായി രഘുവരൻ മാസ്റ്റർ. ഫീസ് 500 രൂപ...

Read More >>
വെള്ളമുണ്ടയിൽ പുലിയാക്രമണം.

Mar 9, 2025 12:33 PM

വെള്ളമുണ്ടയിൽ പുലിയാക്രമണം.

വെള്ളമുണ്ടയിൽ...

Read More >>
സ്ത്രീകൾക്കും കുട്ടികൾക്കും സ്വയം പ്രതിരോധ പരിശീലനവുമായി പൊലീസ്. മാർച്ച് 10നും 11 നും ക്ലാസ്.

Mar 9, 2025 12:10 PM

സ്ത്രീകൾക്കും കുട്ടികൾക്കും സ്വയം പ്രതിരോധ പരിശീലനവുമായി പൊലീസ്. മാർച്ച് 10നും 11 നും ക്ലാസ്.

സ്ത്രീകൾക്കും കുട്ടികൾക്കും സ്വയം പ്രതിരോധ പരിശീലനവുമായി പൊലീസ്. മാർച്ച് 10നും 11 നും...

Read More >>
Top Stories